തലയില്‍ ഷാള്‍ ഇട്ടതിന് യുവതിക്ക് ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചു; കാരണം തിരക്കിയ ഇവര്‍ക്കെതിരെ അസഭ്യ വര്‍ഷവും കയ്യേറ്റ ശ്രമവും

മോശമായി പെരുമാറിയ ക്ഷേത്രം ജീവനക്കാര്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ യുവതി പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി.

പാലക്കാട്: ചികിത്സയുടെ ഭാഗമായി തലയില്‍ ഷാളിട്ട് ക്ഷേത്രത്തില്‍ പ്രവേശനത്തിനെത്തിയ യുവതിക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. പട്ടാമ്പി സ്വദേശി അഞ്ചനക്കാണ് തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചത്. മോശമായി പെരുമാറിയ ക്ഷേത്രം ജീവനക്കാര്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ യുവതി പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ എത്തിയ അഞ്ചന തലയില്‍ ഷാള്‍ ഇട്ടായിരുന്നു വന്നത്. അന്യമതത്തില്‍പെട്ട കുട്ടിയെന്ന് കരുതി സെക്യൂരിട്ടി അഞ്ചനയെ തടഞ്ഞു.എന്നാല്‍ ചികിത്സയുടെ ഭാഗമായി തലയില്‍ ഒരു ഭാഗത്ത് മുടി നീക്കം ചെയ്യപ്പെട്ടതിനാല്‍ ഷാള്‍ പുതച്ചാണെന്നും , പേരും മറ്റ് വിവരങ്ങളും പറഞ്ഞിട്ടും തലയിലിട്ട തുണി മാറ്റാതെ അമ്പലത്തില്‍ കടത്തില്ലെന്ന് സുരക്ഷാ ജീവനാക്കാരും പരിസരത്ത് ഉണ്ടായിരുന്നവരും വാശി പിടിച്ചെന്നും അസഭ്യവര്‍ഷവും കൈയ്യേറ്റ ശ്രമവും നടന്നെന്നും അഞ്ചന പറഞ്ഞു.

അസഭ്യവര്‍ഷവും കൈയ്യേറ്റ ശ്രമവും നടന്നു എന്ന പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version