രാത്രി കടപൂട്ടി വരുമ്പോള്‍ രതീഷ് കേട്ടത് കുഞ്ഞിന്റെ കരച്ചില്‍; നോക്കിയപ്പോള്‍ ഒരു ചോരക്കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു, ചുറ്റിലും തെരുവ് നായ്ക്കള്‍..

ശാസ്താംകോട്ട: ഇന്നലെ രാത്രി 11 മണിയോടെ രതീഷ് കൃഷ്ണനും അനിയനും കൂടി കട അടച്ച് വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ശാസ്താംകോട്ട ജംഗ്ഷന് സമീപത്ത് നിന്നും ഒരു കുഞ്ഞിന്റെ വാവിട്ടുള്ള കരച്ചില്‍ കേട്ടു. ശാസ്താംകോട്ട ജംഗ്ഷനില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുകയാണ് രതീഷ്. കരച്ചില്‍ കേട്ട് ചെന്ന് നോക്കിയപ്പോള്‍ ചോര കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടു.

എന്നാല്‍ കുഞ്ഞിന് ചുറ്റും തെരുവു നായ്ക്കള്‍ ആക്രമിക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. എന്നാല്‍ പെട്ടന്ന് തന്നെ കുട്ടിയേ അവിടെ നിന്ന് രക്ഷിച്ച രതീഷ് ഉടനെതന്നെ പോലീസിനെ വിളിച്ച്, കുട്ടിയേ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് പ്രഥമശുശ്രൂഷകള്‍ നല്‍കിയ ശേഷം കുട്ടിയേ കൊല്ലം അമ്മ തോട്ടിലിലേക്ക് മാറ്റി.

സംഭവത്തിന് ശേഷം യുവാവ് സംഭവങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതോടെ സംഭവം വൈറലായി, രതീഷ് നാട്ടിലെ താരവും

Exit mobile version