കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റിയത് കേസ് ദുര്‍ബലപ്പെടുത്താന്‍; നടപടിയെ നേരിടും; സിസ്റ്റര്‍ അനുപമ

കുറുവിലങ്ങാട് മഠത്തില്‍ നിന്നും പോവില്ലെന്നും കേരളത്തിന് പുറത്തേക്ക് മാറ്റിയത് കേസ് ദുര്‍ബലമാക്കാനാണെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു. ഞങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനും വേണ്ടിയുള്ള തന്ത്രമാണ് ഇപ്പോള്‍ കാണിക്കുന്നത്.

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം ചെയ്തതിന്റെ പേരില്‍ സ്ഥലംമാറ്റിയ നടപടിയില്‍ പ്രതികരണവുമായി സിസ്റ്റര്‍ അനുപമ.

കുറുവിലങ്ങാട് മഠത്തില്‍ നിന്നും പോവില്ലെന്നും കേരളത്തിന് പുറത്തേക്ക് മാറ്റിയത് കേസ് ദുര്‍ബലമാക്കാനാണെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു. ഞങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനും വേണ്ടിയുള്ള തന്ത്രമാണ് ഇപ്പോള്‍ കാണിക്കുന്നത്.

അതേസമയം, കേസ് തീരാതെ ഇവിടെ നിന്ന് പോകില്ലെന്ന് ഞങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നെന്നും അനുപമ പറഞ്ഞു.

കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാരായ അനുപമ, ജോസഫിന്‍, ആല്‍ഫി, നീന റോസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ റജീന കടംതോട്ടാണ് കന്യാസ്ത്രീകളെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കാണ് മാറ്റിയത്. സിസ്റ്റര്‍ ആല്‍ഫിനെ ചത്തീസ്ഗഢിലേക്ക് മാറ്റിയപ്പോള്‍ മറ്റൊരാളെ കണ്ണൂരിലേക്കാണ് മാറ്റിയിരിക്കുന്നത്.

Exit mobile version