മലപ്പുറം: 9 മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു. മലപ്പുറം തിരൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. തമിഴ്‌നാട് സ്വദേശികളാണ് കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും. വിവരമറിഞ്ഞതിനെ തുടര്‍ന്ന് പോലീസെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി.
കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ അറസ്റ്റ് ചെയ്തതായി തിരൂര്‍ പോലീസ് അറിയിച്ചു. കുഞ്ഞിനെ വാങ്ങിയത് വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് അറസ്റ്റിലായവര്‍ പോലീസുദ്യോഗസ്ഥരോട് വെളിപ്പെടുത്തി.