കുളത്തില്‍ വീണ് പത്ത് വയസുകാരന്‍ മരിച്ചു, ഒപ്പം വീണ സഹോദരനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

തൃശ്ശൂർ: ചേരുംകുഴിയിൽ കുളത്തിൽ വീണ് പത്ത് വയസുകാരൻ മരിച്ചു. ചേരുംകുഴി സ്വദേശി സരുൺ ആണ് മരിച്ചത്. ചേരുംകുഴി നീർച്ചാലിൽ വീട്ടിൽ സുരേഷിൻ്റെ മകനാണ് സരുൺ. ഒപ്പം വീണ സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തി. സഹോദരൻ വരുണിനെ (8) ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version