പന്തളം രാജാവേ: രാജഭരണമൊക്കെ കഴിഞ്ഞിരിക്കുന്നു! ഇത് ജനാധിപത്യ കാലമാണ്; നിങ്ങള്‍ മറന്നുവെങ്കില്‍ ഞാന്‍ അത് ഓര്‍മ്മിപ്പിക്കാം; എംഎം മണി

ഇത് ജനാധിപത്യ രാജ്യമാണ്. നട അടക്കുമെന്ന് പറയുന്ന തന്ത്രി ദേവസ്വം ബോര്‍ഡിന്റെ ശമ്പളക്കാരന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു

ഇടുക്കി : ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന പരാമര്‍ശത്തിനെ വിമര്‍ശിച്ച് വൈദ്യുതി മന്ത്രി എംഎം മണി. നട അടച്ചിടുമെന്ന് പറയുന്ന രാജാവും തന്ത്രിയും രാജഭരണം അവസാനിച്ചു എന്ന് മറന്നു പോകുന്നുണ്ട്. ഇത് ജനാധിപത്യ രാജ്യമാണ്. നട അടക്കുമെന്ന് പറയുന്ന തന്ത്രി ദേവസ്വം ബോര്‍ഡിന്റെ ശമ്പളക്കാരന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ശബരിമല അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രിയും പറഞ്ഞിരുന്നു. സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടില്‍ തരിമ്പും വിട്ടുവീഴ്ചയില്ല. വേണ്ടി വന്നാല്‍ ശബരിമല അടച്ചിടുമെന്നും പന്തളം രാജകൊട്ടാരത്തിന്റെ പ്രതിനിധി ശശികുമാര വര്‍മ്മ വ്യക്തമാക്കിയിരുന്നു. സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിട്ട് മലയിറങ്ങുമെന്നായിരുന്നു തന്ത്രി കണ്ഠര്‍ രാജീവര്‍ വ്യക്തമാക്കിയിരുന്നത്.

Exit mobile version