ചെറായി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടി പെണ്‍കുട്ടി, മൃതദേഹം കണ്ടെത്തി

കൊച്ചി: വടക്കന്‍ പറവൂര്‍ ചെറായി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെയാണ് 18 കാരി പാലത്തില്‍ നിന്നും ചാടിയത്. ഇന്നലെ പൊലീസും ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും നടത്തിയ തെരച്ചിലില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ചാടിയ സ്ഥലത്തില്‍ നിന്നും 300 മീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൃശ്ശൂര്‍ സ്വദേശിയാണെങ്കിലും ഏറെ നാളായി എറണാകുളത്തായിരുന്നു പെണ്‍കുട്ടിയുടെ താമസം. ആണ്‍സുഹൃത്തുമായുള്ള തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന.

ഇന്നലെ രാവിലെയാണ് പെണ്‍കുട്ടി പുഴയിലേക്ക് ചാടിയത്. നാട്ടുകാരില്‍ ചിലര്‍ പെണ്‍കുട്ടിയെ കണ്ടെങ്കിലും രക്ഷിക്കാനായില്ല. രാവിലെ മുതല്‍ ഫയര്‍ ഫോഴ്‌സും പൊലീസുമൊക്കെ നാട്ടുകാരുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രാത്രിയോടെ തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. വടക്കന്‍ പറവൂരിലെ എസ്എന്‍ കോളജില്‍ പഠിച്ചിരുന്ന സമയത്തെ സുഹൃത്തുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് പെണ്‍കുട്ടി പുഴയില്‍ ചാടിയതെന്നാണ് പൊലീസ് പറയുന്നത്.

Exit mobile version