തൊടുപുഴ: ബന്ധുവീട്ടിലെത്തിയ മൂന്ന് വയസുകാരി കളിക്കുന്നതിനിടെ കുളത്തില്‍ വീണ് മരിച്ചു. തിരുവനന്തപുരം കൊച്ചുള്ളുര്‍ ഗായത്രി വീട്ടില്‍ രാജേഷ് ആനന്ദ് – ആശ കവിത ദമ്പതികളുടെ മകള്‍ ആരാധ്യയാണ് (മൂന്ന്) മരിച്ചത്.
തൊടുപുഴയ്ക്കടുത്ത് കുമാരമംഗലത്തുള്ള ആശയുടെ കുടുംബ വീടായ സന്തോഷ് വില്ലയിലായിരുന്നു സംഭവം. വീടിനുള്ളില്‍ കളിക്കുന്നതിനിടെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ മീന്‍ വളര്‍ത്തുന്ന പടുതാ കുളത്തില്‍ കുട്ടി മുങ്ങിത്താഴുന്നത് കണ്ടത്.
തുടര്‍ന്ന് ആശയുടെ സഹോദരന്‍ സന്തോഷ് ഉടന്‍ വെള്ളത്തിലിറങ്ങി കുട്ടിയെ പുറത്തെടുത്ത് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.