ബെംഗളൂരു: എറണാകുളത്ത് നിന്ന് ട്രെയിനില്‍ അര്‍ദ്ധരാത്രി ബെംഗളൂരുവിലെത്തിയ ബിഹാര്‍ സ്വദേശിനിയെ ബലാത്സംഗത്തിനിരയാക്കി. റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി സഹോദരനൊപ്പം ബന്ധു വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. സംഭവത്തില്‍ രണ്ട് ഓട്ടോ ഡ്രൈവര്‍മാരെ മഹാദേവപുര പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു കെ ആര്‍ പുരം റെയില്‍വേ സ്റ്റേഷനടുത്ത് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. എറണാകുളത്ത് ദിവസക്കൂലിക്ക് ജോലി ചെയ്ത് വരികയായിരുന്ന യുവതി ബിഹാറിലേക്ക് മടങ്ങുകയായിരുന്നു. ബെംഗളൂരുവില്‍ ഇവരുടെ അമ്മയുടെ സഹോദരിയുണ്ട്. അതുകൊണ്ട് ബെംഗളൂരുവിലിറങ്ങി ഒരു ദിവസം താമസിച്ച്, അവിടെ നിന്ന്
പറ്റ്‌നയിലേക്ക് പോകാനായിരുന്നു തീരുമാനം.
പുലര്‍ച്ചെയായതിനാല്‍ ഇവരെ കൂട്ടാനായി അമ്മയുടെ സഹോദരിയുടെ മകന്‍ കെ ആര്‍ പുര റെയില്‍വേ സ്റ്റേഷനില്‍ കാത്ത് നിന്നിരുന്നു. ഇവിടെ ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് രണ്ട് പേര്‍ ആളൊഴിഞ്ഞ ഇടത്ത് വച്ച് ഇവരെ രണ്ട് പേരെയും ആക്രമിക്കുന്നത്. യുവതിയുടെ സഹോദരനെ മര്‍ദ്ദിച്ചവശനാക്കി നിലത്തിട്ട ശേഷം ഇവര്‍ യുവതിയെ ആളൊഴിഞ്ഞ പറമ്പിലേക്ക് പിടിച്ച് കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.