മദ്യലഹരിയിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; സംഭവം എടപ്പാളില്‍

മലപ്പുറം: എടപ്പാളില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു. മദ്യലഹരിയിലെത്തിയ സംഘമാണ് വടിവാള്‍ കാണിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി കൊണ്ടുപോയി മര്‍ദ്ദിച്ചത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ പൊന്നാനി സ്വദേശികളായ മൂന്ന് പേര്‍ പിടിയിലായി.

പൊന്നാനി സ്വദേശി മുബഷിര്‍ (19, മുഹമദ് യാസിര്‍(18) എന്നിവരും 17 വയസുകാരനുമാണ് പിടിയിലായത്. കുറ്റിപ്പാല സ്വദേശിയായ 18കാരനാണ് മര്‍ദ്ദനമേറ്റത്. 18കാരനോട് അക്രമി സംഘം സഹപാഠിയായ വിദ്യാര്‍ത്ഥിയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു. നമ്പറില്ലെന്ന് പറഞ്ഞതോടെ കയ്യില്‍ കരുതിയ വടിവാള്‍ എടുത്തു ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് ഓടി രക്ഷപ്പെട്ട വിദ്യാര്‍ത്ഥിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം ബൈക്കില്‍ കയറ്റി പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്നു. തുടര്‍ന്നായിരുന്നു മര്‍ദ്ദനം.

Exit mobile version