സന്നിധാനത്ത് നിന്ന് പ്രതിഷേധക്കാര്‍ മടക്കിയ യുവതിക്ക് ദേഹാസ്വസ്ഥ്യം..! പോലീസ് യുവതിയെ പമ്പയിലെത്തിച്ചു

പത്തനംതിട്ട: സന്നിധാനത്തെത്തിയ സ്ത്രീയുടെ പ്രായത്തില്‍ സംശയം പ്രകടിപ്പിച്ച് നടപ്പന്തലില്‍ ഒരു വിഭാഗം ആളുകള്‍ യുവതിയെ തടഞ്ഞു. ഭക്തരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പോലീസ് വാഹനത്തില്‍ പമ്പയില്‍ എത്തിച്ചു. തുടര്‍ന്ന് യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

ബാലമ്മ എന്ന സ്ത്രീക്ക് അമ്പതില്‍ താഴെയാണ് പ്രായമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ആചാരലംഘനം അനുവദിക്കില്ലെന്ന നിലപാടുമായി ആളുകള്‍ നടപ്പന്തലില്‍ തുടരുകയാണ്.

ശബരിമല ദര്‍ശനത്തിന് എത്തിയ ആന്ധ്രയില്‍ നിന്നുള്ള രണ്ടു യുവതികളെ രാവിലെയും ഭക്തര്‍ തടഞ്ഞിരുന്നു. ബന്ധുക്കളോടൊപ്പം നീലിമലക്കയറ്റം ആരംഭിച്ചപ്പോള്‍ തന്നെ ഇവരെ തീര്‍ഥാടകര്‍ തടയുകയായിരുന്നു. മടങ്ങിപ്പോകാന്‍ സന്നദ്ധരായ യുവതികളെ പോലീസ് സംരക്ഷണയില്‍ നിലയ്ക്കലില്‍ എത്തിച്ചു. ഗുണ്ടൂരില്‍ നിന്നുള്ള നാല്‍പതംഗ സംഘത്തിനൊപ്പമാണ് വാസന്തിയും ആദിശേഷനുമെത്തിയത്.

തുടര്‍ന്ന് പോലീസെത്തി യുവതികളെ പമ്പ ഗണപതി ക്ഷേത്രത്തിന് സമീപമുള്ള ദേവസ്വം ഗാര്‍ഡ് റൂമിലേക്ക് മാറ്റി. വിജയദശമിയോട് അനുബന്ധിച്ച തീര്‍ത്ഥാടനത്തിന്റെ ഭാഗമായാണ് ശബരിമലയിലെത്തിയതെന്ന് യുവതികള്‍ പോലീസിനോട് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സന്നിധാനത്തേക്ക് പോകുന്നില്ലെന്നും അവര്‍ പറഞ്ഞു.

Exit mobile version