വര്‍ക്കലയില്‍ എതിര്‍ദിശയില്‍ നിന്നും വന്ന 2 ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: 3 പേര്‍ക്ക് പരിക്ക്, ഒരാള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വര്‍ക്കലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. വര്‍ക്കല വട്ടപ്ലാമൂട് ഐടിഐ ജംഗ്ഷനില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം.

എതിര്‍ ദിശയില്‍ നിന്നും വന്ന രണ്ടു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. വര്‍ക്കല ചെറുകുന്നം സ്വദേശിയായ ചരുവിള പുത്തന്‍വീട്ടില്‍ 25 വയസുള്ള മുഹമ്മദ് റാസി ആണ് മരിച്ചത്. വട്ടപ്ലാമൂട് സ്വദേശികളായ അഭിജിത്ത്(22) അമല്‍(21) എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എതിര്‍ ദിശയിലെ ബൈക്കില്‍ വന്ന മുത്താന പാളയംകുന്ന് സ്വദേശിയായ അഭിമന്യു (17)പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Exit mobile version