മറക്കാനാകാത്ത സിനിമാക്കാലം സമ്മാനിച്ച ഒരാള്‍ക്ക് മരിക്കാനാവില്ലല്ലോ എന്ന് സമാധാനിക്കുന്നു; ലെനിന്‍ രാജേന്ദ്രന് അനുശോചനം രേഖപ്പെടുത്തി ശാരദക്കുട്ടി

കരള്‍ മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനുശേഷമുണ്ടായ അണുബാധയും രക്തസമ്മര്‍ദ്ദം കുറഞ്ഞതുമാണ് മരണകാരണം

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് അനുശോചനം രേഖപ്പെടുത്തി എഴുത്തുകാരി ശാരദക്കുട്ടി. മറക്കാനാവാത്ത സിനിമാക്കാലം സമ്മാനിച്ച ഒരാള്‍ക്ക് മരിക്കാനാവില്ലാലോ എന്ന് ശാരദക്കുട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

കരള്‍ മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനുശേഷമുണ്ടായ അണുബാധയും രക്തസമ്മര്‍ദ്ദം കുറഞ്ഞതുമാണ് മരണകാരണം. ചെന്നൈയില്‍ നിന്ന് മൃതദേഹം ഇന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. നാളെയാണ് ശവസംസ്‌കാരം.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘സുധക്കുട്ടിയുടെ മകളുടെ കല്യാണ സ്ഥലത്തു കണ്ടപ്പോള്‍ ക്ഷീണിതനും വൃദ്ധനുമായിപ്പോയല്ലോ എന്റെ കാലത്തിന്റെ ‘യുവ’ സംവിധായകന്‍ എന്നോര്‍ത്തു. കയ്യില്‍ പിടിച്ച് എന്റെ ആദരവു പ്രകടിപ്പിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.

ദേശാഭിമാനിയില്‍ നിന്ന് ലെനിന്‍ രാജേന്ദ്രന്‍ പതിപ്പിലേക്ക് ഒരു മാസം മുന്‍പ് ലേഖനം ചോദിച്ചിരുന്നു. യാത്രത്തിരക്കുകള്‍ മൂലം എഴുതാനായില്ല. ജീവിച്ചിരുന്നപ്പോള്‍ പറയാന്‍ കഴിയാഞ്ഞതൊക്കെ ഇനി പറഞ്ഞിട്ടെന്ത്?

മറക്കാനാകാത്ത സിനിമാക്കാലം സമ്മാനിച്ച ഒരാള്‍ക്ക് മരിക്കാനാവില്ലല്ലോ എന്ന് സമാധാനിക്കുന്നു. ലെനിന്‍ രാജേന്ദ്രന് പ്രണാമം’

Exit mobile version