‘പുരനിറഞ്ഞ പുരുഷന്‍മാര്‍’ പദ്ധതിയുടെ ആദ്യ പടി വിജയകരം; ഭിന്നശേഷിക്കാരായ കാഞ്ചനയ്ക്കും വിജയകുമാറിനും മാംഗല്യം! കൈയ്യടിച്ച് സോഷ്യല്‍മീഡിയ

ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന ആദ്യവിവാഹം നടന്നത് ഞായറാഴ്ചയാണ്.

കാസര്‍കോട്: പുരനിറഞ്ഞ പുരുഷന്മാര്‍ എന്ന കുടുംബശ്രീയുടെ പദ്ധതിയുടെ ആദ്യ പടിയ്ക്ക് വന്‍ വിജയം. പദ്ധതിയുടെ ഭാഗമായി നടക്കുന്ന കല്യാണം ഏവരുടെയും ആശംസകളിലും പ്രാര്‍ത്ഥനകളിലും കല്യാണം ഗംഭീരമായി തന്നെ നടന്നു. വിവാഹ പ്രായം എത്തിയിട്ടും മാംഗല്യം ഇല്ലാതെ നടക്കുന്ന പുരുഷന്മാരെ ലക്ഷ്യമിട്ടാണ് കുടുംബശ്രീ പദ്ധതി ആരംഭിച്ചതു തന്നെ. അതിലെ ആദ്യ കല്യാണം ഗംഭീരമായി നടന്ന സാഹചര്യത്തില്‍ പദ്ധതി വിജയം കാണുമെന്ന പ്രതീക്ഷയിലാണ്.

ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന ആദ്യവിവാഹം നടന്നത് ഞായറാഴ്ചയാണ്. ചാളക്കടവിലെ പരേതനായ കൂക്കള്‍വീട്ടില്‍ കുഞ്ഞിരാമന്‍നായരുടെയും കെ കാര്‍ത്യായനിഅമ്മയുടെയും മകന്‍ കെ വിജയകുമാറും ചുണ്ടയിലെ വി കുഞ്ഞികണ്ണന്റെ മകള്‍ കാഞ്ചനയുമാണ് വിവാഹിതരായത്. ഇരുവരും ഭിന്നശേഷിക്കാരാണ്. ഇതോടെ നിറകൈയ്യടികളുമായി സോഷ്യല്‍മീഡിയ രംഗത്ത് വന്നിരിക്കുകയാണ്.

ഇരുവര്‍ക്കും ആശംസകള്‍ ചൊരിഞ്ഞു. വിജയകുമാറിന് നിരവധി സ്ഥലങ്ങളിലും പെണ്ണ് അന്വേഷിച്ചിട്ട് കിട്ടിയിരുന്നില്ല. ഒടുവില്‍ പഞ്ചായത്തിലെ സിഡിഎസ് പ്രവര്‍ത്തകരുടെ ഇടപെടലിലാണ് വിവാഹം ഒത്തുവന്നത്. വിവാഹ ശേഷം വരന്റെ ചാളക്കടവിലുള്ള വീട്ടില്‍ വിവാഹ സദ്യയും നടന്നു.

Exit mobile version