പുല്‍പള്ളിയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് ബോധരഹിതയാക്കി, ക്രൂരത

വയനാട്: പുല്‍പ്പള്ളിയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് ബോധരഹിതയാക്കി. പാതി സ്വദേശി മെല്‍ബിനാണ് പ്രായമായ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. പാതിരി തുരുത്തിപ്പള്ളി തോമസിന്റെ ഭാര്യ വത്സല(51)യാണ് മക്കളുടെ ക്രൂരമര്‍ദനത്തിനിരയായത്.

കൈക്കുഞ്ഞിനെ ഒക്കത്തിരുത്തിയായിരുന്നു മെല്‍ബിന്‍ അമ്മയെ തല്ലിയത്. അമ്മ വീടിന്റെ ശാപം എന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനം. അയല്‍വാസികളാണ് മകന്‍ അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യം പകര്‍ത്തിയത്.

അയല്‍വാസികള്‍ വിവരമറിയിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി അമ്മയുടെ മൊഴിയെടുത്തിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റിട്ടും തനിക്ക് പരാതിയില്ലെന്നാണ് അമ്മ പോലീസിനോട് പറഞ്ഞത്. പരാതി നല്‍കാത്തതിനാല്‍ പോലീസ് കേസെടുത്തിരുന്നില്ല.

മര്‍ദ്ദനവിവരം അന്വേഷിക്കാന്‍ പൊലീസ് എത്തിയതിന്റെ വൈരാഗ്യത്തിലും വീഡിയോ പുറത്ത് വന്നതിലും ഇന്നലെ രാത്രിയിലും മെല്‍ബിന്‍ അമ്മയെ ഉപദ്രവിച്ചിരുന്നു. മെല്‍ബിനും സഹോദരന്‍ ആല്‍ബിനും മാതാപിതാക്കളെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുവരും പുല്‍പ്പള്ളിയില്‍ സ്വകാര്യ ബസിലെ ജീവനക്കാരാണ്.

അതേസമയം, മെല്‍ബിന്‍ വീണ്ടും അമ്മയെ ആക്രമിച്ചതോടെ വിഷയത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ എസ്പി പോലീസിന് നിര്‍ദ്ദേശം നല്‍കി.

Exit mobile version