കോഴിക്കോട് പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

വീടിന്റെ വരാന്തയിലെ ജനല്‍ചില്ലുകള്‍ തകര്‍ത്ത് അകത്തുള്ള ഫര്‍ണിച്ചറുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി

കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ ഇന്നലെ അര്‍ധരാത്രി സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. അയനിക്കാട് ആവിത്താരമേല്‍ സത്യന്റെ വീടിന് നേരെയാണ് അക്രമികള്‍ ബോംബെറിഞ്ഞത്.

വീടിന്റെ വരാന്തയിലെ ജനല്‍ചില്ലുകള്‍ തകര്‍ത്ത് അകത്തുള്ള ഫര്‍ണിച്ചറുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു ബിജെപി പ്രവര്‍ത്തകരെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി

Exit mobile version