വളര്‍ത്താന്‍ കഴിയില്ല; സംസ്ഥാനത്ത് 4 വര്‍ഷത്തിനുള്ളില്‍ അമ്മമാര്‍ ഉപേക്ഷിച്ചത് 567 കുഞ്ഞുങ്ങളെ

തിരുവനന്തപുരം: കേരളത്തില്‍ 4 വര്‍ഷം കൊണ്ട് അമ്മമാര്‍ ഉപേക്ഷിച്ചത് 567 കുഞ്ഞുങ്ങളെ എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പ്രസവിച്ചശേഷം വളര്‍ത്താനാകാത്ത സാഹചര്യമാണ് പ്രധാന കാരണം എന്ന് റിപ്പോര്‍ട്ട്.

സര്‍ക്കാരിന്റെ ശിശുക്ഷേമസമിതിക്ക്, കൈമാറിയത് 380 കുഞ്ഞുങ്ങളെ ആണ്. കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ മാതാപിതാക്കള്‍ മക്കളെ ഏല്‍പിക്കുന്നു, വിവാഹിതരല്ലാത്ത അമ്മമാര്‍ പേരും വിലാസവും അറിയിച്ചും നല്‍കിയ കണക്കാണിത്. എന്നാല്‍ 110 കുങ്ങളെ അമ്മമാര്‍ കൈമാറിയതാവട്ടെ പേരും വിലാസവും വെളിപ്പെടുത്താതെയാണ.് അതേസമയം അമ്മത്തൊട്ടിലില്‍ 2017ല്‍ 28 കുട്ടികളെയും 2018ല്‍ 18 കുട്ടികളെയുമാണു ലഭിച്ചത്.

അവരെയെല്ലാം ദത്തെടുത്തു 4 വര്‍ഷമായി ഉപേക്ഷിക്കപ്പെട്ട 567 കുഞ്ഞുങ്ങളില്‍ 554 പേരെ ദമ്പതികളും 13 പേരെ ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകളും ദത്തെടുത്തു. 2017ലെ ദത്തെടുക്കല്‍ നിയന്ത്രണച്ചട്ടമനുസരിച്ച് ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകള്‍ക്കു ദത്തെടുക്കാം. ഏകരക്ഷിതാവായി എത്തുന്ന പുരുഷന്മാര്‍ക്ക് ആണ്‍കുട്ടികളെ മാത്രമേ ദത്തെടുക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ

കാത്തിരിക്കുന്നത് 1250 ദമ്പതികള്‍ സംസ്ഥാനത്ത് 1250 ദമ്പതികളാണ് ദത്തെടുക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. 45 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 4 വയസ്സു വരെയുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കാം. 45- 50 പ്രായക്കാര്‍ക്ക് 4-8 വയസ്സുള്ള കുഞ്ഞുങ്ങളെയും 50-55 പ്രായക്കാര്‍ക്ക് 8-18 വയസ്സുള്ള കുട്ടികളെയുമാണു ദത്തെടുക്കാനാകുക.

Exit mobile version