കേരളത്തില്‍ കുഷ്ഠരോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കണ്ടെത്തിയതില്‍ കൂടുതലും കുട്ടികള്‍

പുതുതായി കുഷ്ഠ രോഗം സ്ഥിരീകരിച്ച 273 പേരില്‍ 21 പേരും കുട്ടികളാണ്.ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തെ കുട്ടികളിലെ കുഷ്ഠരോഗ ബാധയെന്നും മന്ത്രി അറിയിച്ചു

തിരുവനന്തപുരം: കേരളത്തില്‍ കുഷ്ഠ രോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രോഗം ബാധിക്കുന്നവരില്‍ ഏറേയും കുട്ടികളാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

പുതുതായി കുഷ്ഠ രോഗം സ്ഥിരീകരിച്ച 273 പേരില്‍ 21 പേരും കുട്ടികളാണ്.ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തെ കുട്ടികളിലെ കുഷ്ഠരോഗ ബാധയെന്നും മന്ത്രി അറിയിച്ചു. കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലെ ബ്ലോക്കുകളിലുള്ള രോഗബാധിതരുടെ താമസസ്ഥലത്തിനു ചുറ്റുമുള്ള 300 വീടുകള്‍ സന്ദര്‍ശിച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഫോക്കസ്ഡ് ലെപ്രസി ക്യാമ്പയിന് നടത്തുമെന്നും , കൂടാതെ രോഗസ്ഥിരീകരണ ക്യാമ്പുകള്‍ മറ്റു ജില്ലകളിലേക്കും വ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

രോഗം ബാധിച്ചിട്ടും ചികിത്സ തേടാത്തവരില്‍നിന്നു വായുവഴിയാണ് കുഷ്ഠരോഗം പകരുന്നത്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചശേഷം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയെടുക്കും. കുഷ്ഠരോഗത്തിനു ഫലപ്രദമായ ചികിത്സ കേരളത്തില്‍ ലഭ്യമാണെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

Exit mobile version