വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 14 ന് അവധി

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 14 ന് അവധി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 14 ന് അവധി. ശബരിമല മകരവിളക്ക് പ്രമാണിച്ച് ജില്ലയിലെ പ്രൊഫഷണല്‍ കോളേജകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 14ാം തീയതി പത്തനതിട്ട ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

തീര്‍ത്ഥാടകരുടെ വാഹനങ്ങളുടെ തിരക്ക് ഉണ്ടാകും, അതിന്റെ കൂടെ സ്‌കൂള്‍ ബസുകള്‍ നിരത്തില്‍ ഓടുന്നത് ഗതാഗതകുരുക്കിനും അപകട സാധ്യതക്കും കാരണമയേക്കും, അതിനാല്‍ വിദ്യാര്‍ഥികളുടെയും തീര്‍ത്ഥാടകരുടെയും സുരക്ഷ കണക്കിലെടുത്താണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

Exit mobile version