ശബരിമല സ്ത്രീ പ്രവേശനം; കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ സര്‍വ്വമത പ്രാര്‍ഥന

കോട്ടയം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള കോടതി ഉത്തരവിനെതിരെ വിവിധ കേരള കോണ്‍ഗ്രസുകള്‍ ഇന്ന് കോട്ടയത്ത് സര്‍വ്വമതപ്രാര്‍ത്ഥനയും ഉപവാസവും നടത്തും. കേരളകോണ്‍ഗ്രസിന്റ 55-ാം ജന്മദിനാചരണത്തിന്റ ഭാഗമായാണ് പരിപാടി.

കോട്ടയം നഗരത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റ നേതൃത്വത്തില്‍ നടക്കുന്ന സര്‍വ്വമത പ്രാര്‍ത്ഥനക്ക് കെഎം മാണി എംഎല്‍എ നേതൃത്വം നല്‍കും. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും നഗരത്തില്‍ പ്രകടനം നടത്തും. എരുമേലിയില്‍ പിസി ജോര്‍ജിന്റ നേതൃത്വത്തിലാണ് ഉപവാസവും പ്രാര്‍ത്ഥനയും.

Exit mobile version