വഴിയില്‍ തടഞ്ഞുള്ള വാഹന പരിശോധന ഇനി ഇല്ല; പുതിയ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്‌നിഷന്‍ സംവിധാനമുള്ള 17 ഇന്റര്‍സെപ്റ്റര്‍ വണ്ടികളാണ് മോട്ടോര്‍ വാഹനവകുപ്പ് നിരത്തിലിറക്കുന്നത്. റോഡിലൂടെ എത്ര വേഗത്തിലൂടെ പോകുന്ന വാഹനങ്ങളുടെയും നമ്പര്‍ പ്ലേറ്റ് ക്യാമറയിലൂടെ ഒപ്പിയെടുത്ത് വാഹനത്തിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കുന്ന കമ്പ്യൂട്ടര്‍ സംവിധാനമാണിത്.

തൃശ്ശൂര്‍: വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞുള്ള പരിശോധന ഇനി ഇല്ല. വാഹനങ്ങള്‍ ഇനി ക്യാമറക്കണ്ണുകള്‍ പരിശോധിക്കും. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്‌നിഷന്‍ സംവിധാനമുള്ള 17 ഇന്റര്‍സെപ്റ്റര്‍ വണ്ടികളാണ് മോട്ടോര്‍ വാഹനവകുപ്പ് നിരത്തിലിറക്കുന്നത്. റോഡിലൂടെ എത്ര വേഗത്തിലൂടെ പോകുന്ന വാഹനങ്ങളുടെയും നമ്പര്‍ പ്ലേറ്റ് ക്യാമറയിലൂടെ ഒപ്പിയെടുത്ത് വാഹനത്തിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കുന്ന കമ്പ്യൂട്ടര്‍ സംവിധാനമാണിത്.

വാഹനത്തിന്റെ പഴക്കം, ഇന്‍ഷുറന്‍സ് ഉണ്ടോ, അപകടമുണ്ടാക്കിയതാണോ, കേസില്‍പ്പെട്ടതാണോ തുടങ്ങി വാഹനം സംബന്ധിച്ച എല്ലാ വിവരവും കിട്ടും. മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനഡേറ്റാ ബേസ് അടിസ്ഥാനമാക്കിയാണ് സംവിധാനം പ്രവര്‍ത്തിക്കുക.

ഏതെങ്കിലും വാഹനത്തിന്റെ നമ്പര്‍ പ്രത്യേകമായി രേഖപ്പെടുത്തിയാല്‍ അത് ആ വഴി കടന്നുപോയാല്‍ ഞൊടിയിടയില്‍ വിവരം അധികൃതര്‍ക്ക് കൈമാറും. അതിവേഗവും ഗതാഗതനിയമം തെറ്റിക്കലുമെല്ലാം മുമ്പേ ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ച് കണ്ടെത്തിയിരുന്നു. അതിനൊപ്പമാണ് ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്‌നിഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

മോഷ്ടിച്ച വാഹനവും കാലഹരണപ്പെട്ട വാഹനവും വ്യാജരേഖകളുള്ള വാഹനവും തടഞ്ഞുനിര്‍ത്താതെ കണ്ടെത്താനാകുമെന്നതാണ് പുതിയ കണ്ടെത്തല്‍. കള്ളക്കടത്തും തട്ടിക്കൊണ്ടുപോകലുമെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ വാഹനത്തിന്റെ നമ്പര്‍ കിട്ടിയാല്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാതെ കണ്ടെത്താനാകും. മോട്ടോര്‍ വാഹനവകുപ്പ് നടപ്പാക്കുന്ന സംവിധാനം അതിനാല്‍ പോലീസിനും ഉപകാരപ്രദമാണ്.

Exit mobile version