അയ്യപ്പനെ കണ്ട് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; പൊലിഞ്ഞത് 8 ജീവൻ, അയ്യപ്പന്മാരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്! ദാരുണം

Sabarimala pilgrim | Bignewslive

കുമളി: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 8 തീർത്ഥാടകർ മരിച്ചു. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ കുട്ടിയുൾപ്പടെ രണ്ട് പേരെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുതിർന്നയാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.

വെള്ളിയാഴ്ച രാത്രി 11.30-ന് കുമളി-കമ്പം ദേശീയപാതയിൽ തമിഴ്‌നാട് അതിർത്തിയിൽ ലോവർ ക്യാമ്പ് ഇറക്കത്തിലാണ് അപകടം ഉണ്ടായത്. ശബരിമല ദർശനത്തിനുശേഷം മടങ്ങുകയായിരുന്ന തേനി ആണ്ടിപ്പെട്ടി സ്വദേശികളായ 10 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളംകൊണ്ടുപോകുന്ന പെൻസ്റ്റോക്ക് പൈപ്പുകൾക്ക് മുകളിലേക്കാണ് വാഹനം വീണത്.

ചുരം റോഡിൽ മാതാകോവിലിനുസമീപം പാലത്തിൽ വാഹനം കയറിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. കാർ ഹെയർപിൻ വളവ് തിരിയാതെ നേരെ പെൻസ്റ്റോക്ക് പൈപ്പ് പോകുന്ന കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിൽനിന്ന് പെൺകുട്ടി തെറിച്ച് റോഡിലേക്ക് വീണു. ഈസമയം ഇതുവഴി വന്ന പച്ചക്കറി വാഹനത്തിലെ ആളുകളാണ് കുട്ടിയെ രക്ഷിച്ചത്. വാഹനം തലകീഴായി മറിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകട സ്ഥലത്തുവെച്ച് തന്നെ 4 പേർ മരിച്ചതായാണ് വിവരം.

Exit mobile version