നിങ്ങള്‍ ചന്തപ്പെണ്ണ് എന്ന് വിളിച്ചോളൂ, ഒരു കുഴപ്പവും ഇല്ല! ആ വിളി ഒരു കോംപ്ലിമെന്റ് ആയി എടുക്കുന്നു; അധിക്ഷേപങ്ങളോട് പ്രതികരിച്ച് റിമാ കല്ലിങ്കല്‍

ചന്തപ്പെണ്ണ് എന്ന് വിളിയില്‍ ഒരു വ്യംഗമായ അര്‍ത്ഥം കല്‍പ്പിച്ചു കൊടുക്കുന്നുണ്ട്.

കൊച്ചി: സമൂഹമാധ്യമങ്ങളിടെയും വിമര്‍ശകരുടെയും കണ്ണിലെ കരടാണ് നടി റിമാ കല്ലിങ്കല്‍. ഉറച്ച നിലപാട് കൊണ്ട് അധിക്ഷേപങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്നിട്ടുള്ള താരം. ഇപ്പോള്‍ ചന്തപ്പെണ്ണ് എന്ന നിലയ്ക്കാണ് അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉയരുന്നത്. ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ റിമാ കല്ലിങ്കല്‍.

ആളുകള്‍ തങ്ങളെ ചന്തപ്പെണ്ണ് എന്ന് വിളിക്കുന്നത് ഒരു കോംപ്ലിമെന്റ് ആയി കാണുന്നുവെന്ന് താരം തുറന്നടിച്ചു. സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു റിമാ. ചന്തപ്പെണ്ണ് എന്ന് വിളിയില്‍ ഒരു വ്യംഗമായ അര്‍ത്ഥം കല്‍പ്പിച്ചു കൊടുക്കുന്നുണ്ട്. ഏറ്റവും താല്‍പര്യത്തോടെ ജോലി ചെയ്യുന്നു, ഏറ്റവും മുന്നില്‍ നിന്ന് ജോലി ചെയ്തവരെയാണ് ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതെന്നതെന്നും അതിനാല്‍ ചന്തപ്പെണ്ണ് എന്ന വിളി ഒരു കോംപ്ലിമെന്റ് ആയി എടുക്കുന്നുവെന്നാണ് റിമാ പറഞ്ഞത്.

എല്ലാ വ്യവസായങ്ങള്‍ക്കും ഒരു പ്രാക്റ്റീസ് മാന്വല്‍ ഉണ്ടെന്നും എന്നാല്‍ ഇത്രയും വലിയ സിനിമാ മേഖലയില്‍ അങ്ങനൊന്ന് ഇല്ലെന്നും റിമാ പറഞ്ഞു. അതിനാല്‍ സിനിമ മേഖലയ്ക്ക് ഒരു ബെസ്റ്റ് പ്രാക്റ്റീസിങ്ങ് മാന്വല്‍ ഉണ്ടാക്കുന്ന തിരക്കിലാണ് ഡബ്ല്യുസിസി എന്നും താരം കൂട്ടിച്ചേര്‍ത്തു.

Exit mobile version