തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. നൂലിയോട് സ്വദേശി മനോജാണ് മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മ രംഭയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്ഥിരമായി മനോജ് അമ്മയെ ശല്യപ്പെടുത്തി മദ്യപിക്കാന്‍ പണം വാങ്ങുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്കിയ മൊഴി. മനോജിന്റെ കൂടെയായിരുന്നു അമ്മ രംഭയും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസവും മനോജ് മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു. എന്നാല്‍ അമ്മ പണം നല്‍കിയില്ല. പണം കിട്ടാതെ വന്നതോടെ രോഷാകുലനായ പ്രതി അമ്മയുടെ സാരിയില്‍ തീകൊളുത്തുകയായിരുന്നു.
ബന്ധുക്കളെത്തിയാണ് രംഭയെ ആശുപത്രിയിലേക്ക് മാറ്റിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി പോലീസ് മനോജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.