മലിന ജലം കുടിച്ചതിന് പിന്നാലെ 20കാരന്‍ മരിച്ചു, നിരവധിപ്പേര്‍ ചികിത്സയില്‍, സംഭവം മൈസൂരുവില്‍

കര്‍ണാടകയിലെ മൈസൂരുവില്‍ മലിന ജലം കുടിച്ചതിന് പിന്നാലെ 20 കാരന് ദാരുണാന്ത്യം.

മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ മലിന ജലം കുടിച്ചതിന് പിന്നാലെ 20 കാരന് ദാരുണാന്ത്യം. പിന്നാലെ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസ് പുറത്ത് വിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കനകരാജ് എന്ന 20കാരനാണ് മരിച്ചത്. മൈസുരുവിലെ സലൂന്ദി സ്വദേശിയാണ് കനകരാജ്. ഛര്‍ദ്ദിലും വയറുവേദനയും അടക്കമുള്ള ലക്ഷണങ്ങളോടെ തിങ്കളാഴ്ചയാണ് കനകരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കനകരാജ് മരണപ്പെടുകയായിരുന്നു.

അതേസമയം, നിരവധിപ്പേരാണ് സമാന ലക്ഷണങ്ങളുമായി ചികിത്സ തേടിയിരിക്കുന്നത്. ജലം മലിനമായതിന്റെ കാരണം കണ്ടെത്താനും പരിഹാരം കാണാനും മുഖ്യമന്ത്രി സിദ്ധരാമയ്യ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആശുപത്രിയിലുള്ളവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുമെന്നും മറ്റ് വകുപ്പുകളോട് ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വിശദമാക്കി.

Exit mobile version