കേരളത്തിൽ കാലവർഷം മെയ് 31 ഓടെയെത്തും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഇത്തവണ കാലവര്‍ഷം കേരളത്തില്‍ ഒരു ദിവസം നേരത്തെ മെയ് 31 ഓടെ(4 ദിവസം മുന്‍പോ /വൈകിയോ ) എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിപ്പ്.

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം മെയ് 31ഓടെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ജൂണ്‍ 1നാണ് കാലവര്‍ഷം തുടങ്ങുക. ഇത്തവണ കാലവര്‍ഷം കേരളത്തില്‍ ഒരു ദിവസം നേരത്തെ മെയ് 31 ഓടെ(4 ദിവസം മുന്‍പോ /വൈകിയോ ) എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിപ്പ്. കഴിഞ്ഞ വര്‍ഷം 8 ദിവസം വൈകിയാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയത്.

അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതല്‍ പലയിടത്തും വ്യാപക മഴ ലഭിച്ചു. 11 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉണ്ടായിരുന്നത്. തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ഒഴികെ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ALSO READ വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; കൊല്ലത്ത് 21കാരന്‍ അറസ്റ്റില്‍

തെക്കന്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. ശ്രീലങ്കയ്ക്ക് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമര്‍ദ്ദപാത്തിയും നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ കര്‍ണാകടയ്ക്ക് മുകളില്‍ വിദര്‍ഭയിലേക്ക് മറ്റൊരു ന്യൂനമര്‍ദ്ദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് നിക്കോബാര്‍ ദ്വീപിലേക്കും കാലവര്‍ഷം എത്തിച്ചേര്‍ന്നേക്കും.

Exit mobile version