സമരക്കാര്‍ അയ്യപ്പനെ അപമാനിക്കുന്നു!ഭാവിയില്‍ മതഭ്രാന്തന്മാരെ നിലക്ക് നിര്‍ത്തിയ ഇടമെന്ന് ശബരിമല അറിയപ്പെടും; സ്വാമി സന്ദീപാനന്ദ ഗിരി

സമരക്കാര്‍ ബ്രഹ്മചര്യ സങ്കല്‍പ്പത്തെ അപനമാനിക്കുകയാണെന്നും സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെട്ടു.

പത്തനംതിട്ട: ശബരിമലയില്‍ സമരക്കാരുടെ നടപടി അയ്യപ്പനെ ഒന്നിനും കൊള്ളാത്ത ആളാക്കി മാറ്റുന്ന തരത്തിലാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. സമരക്കാര്‍ ബ്രഹ്മചര്യ സങ്കല്‍പ്പത്തെ അപനമാനിക്കുകയാണെന്നും സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെട്ടു.

ഭാവിയില്‍ മതഭ്രാന്തന്മാരെ നിലക്ക് നിര്‍ത്തിയ സ്ഥലം എന്ന് ശബരിമല അറിയപ്പെടുമെന്നും സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെട്ടു. മഹിളാ അസോസിയേഷന്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Exit mobile version