പിറന്നാള്‍ കേക്കുമായി പെണ്‍കുട്ടിയെ കാണാന്‍ എത്തി, യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം, പോക്‌സോ കേസ്

പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്‌സോ കേസെടുത്തു.

പത്തനംതിട്ട: പിറന്നാള്‍ കേക്കുമായി പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് മര്‍ദ്ദനമേറ്റത്. കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്‌സോ കേസെടുത്തു.

അതേസമയം, തേങ്ങ തുണിയില്‍ കെട്ടി തന്നെ അടിച്ചെന്ന് യുവാവ് പറയുഞ്ഞു. കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചുവെന്നും ആക്ഷേപമുണ്ട്. യുവാവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ നിരവധി പാടുകളുണ്ട്.

Exit mobile version