തൃശ്ശൂരില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം

വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്.

തൃശ്ശൂര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച ശേഷം പ്രതി കടന്നുകളഞ്ഞു. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്.

നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. സംഭവത്തില്‍ ചേര്‍പ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണികണ്ഠന്‍ എന്നയാളാണ് പ്രതിയെന്നാണ് സൂചന. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

Exit mobile version