ജ്വല്ലറികളിലേക്ക് സ്വര്‍ണവുമായി വന്ന യുവാവിനെ ആക്രമിച്ച് 1.75 കോടിയുടെ സ്വര്‍ണം കവര്‍ന്നു, സംഭവം മലപ്പുറത്ത്

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഭരണ നിർമ്മാണശാലയിൽ നിന്നാണ് സ്വര്‍ണം താനൂരിലേക്ക് കൊണ്ടുവന്നത്

മലപ്പുറം: ജ്വല്ലറികളിലേക്ക് സ്വര്‍ണവുമായി വന്ന മഹാരാഷ്ട്ര സ്വദേശിയെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. മലപ്പുറം താനൂരിലാണ് സംഭവം. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഭരണ നിര്‍മ്മാണശാലയില്‍ നിന്നാണ് സ്വര്‍ണം താനൂരിലേക്ക് കൊണ്ടുവന്നത്.

ഇയാളുടെ പക്കല്‍ 2 കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കട്ടിയും ഉണ്ടായിരുന്നു. ഇതാണ് കാറില്‍ എത്തിയ നാലംഗ മോഷണ സംഘം കവര്‍ന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Exit mobile version