കൊച്ചിയില്‍ നവജാത ശിശുവിന്റെ കൊലപാതകം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു, അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

തലയോട്ടിക്കുണ്ടായ പരിക്കാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കീഴ് താടിക്കും പരുക്കുണ്ട്.

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കീഴ് താടിക്കും പരുക്കുണ്ട്.

മുറിക്കുള്ളില്‍ വെച്ചാണോ റോഡില്‍ വീണതിനെ തുടര്‍ന്നാണോ മരണ കാരണമായ പരിക്ക് തലയോട്ടിക്ക് ഉണ്ടായതെന്ന് പൊലീസ് പരിശോധിക്കുകയാണ്. കുഞ്ഞിന്റെ ശരീരത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി.

ALSO READ വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി, ആദ്യഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പാലക്കാട്

അതേസമയം, സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സംഭവം അതിദാരുണമാണെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ പ്രതികരിച്ചു. കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ അമ്മ തൊട്ടില്‍ അടക്കം സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്. കുട്ടികളെ വേണ്ടാത്തവര്‍ ഇത്തരം ക്രൂരതകള്‍ ചെയ്യരുതെന്നും കെ വി മനോജ് കുമാര്‍ പറഞ്ഞു.

Exit mobile version