യു.കെ യിലേക്കു പോകാന്‍ വിമാനത്താവളത്തില്‍ എത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു

പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്.

ഹരിപ്പാട്: നഴ്‌സിങ് ജോലിക്കായി യു.കെ യിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ 24കാരി കുഴഞ്ഞുവീണു മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

പരുമലയിലെ സ്വകാര്യ ആശുപത്രയിലായിരുന്നു ചികിത്സ. ഞായറാഴ്ച രാവിലെ 11.30-ന് ബന്ധുക്കള്‍ക്കൊപ്പം നെടുമ്പാശ്ശേരിയില്‍ എത്തിയതായിരുന്നു സൂര്യ. രാത്രി എട്ടരയ്ക്കുള്ള വിമാനത്തിലാണ് പോകാനിരുന്നത്. എന്നാല്‍, ആലപ്പുഴ മുതല്‍ സൂര്യ ഇടയ്ക്കിടെ ഛര്‍ദ്ദിച്ചിരുന്നു. ചെക്ക് ഇന്‍ ചെയ്യാനായി സൂര്യ വിമാനത്താവളത്തില്‍ പ്രവേശിച്ചതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.

ALSO READ ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷ പരിഷ്‌ക്കരണം മെയ് 2 മുതല്‍ പ്രാബല്യത്തില്‍

തുടര്‍ന്ന്, അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് പരുമലയിലെ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ചു. യാത്രക്ക് മുമ്പേ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കടിച്ചിരുന്നതായി സൂര്യ ഡോക്ടര്‍മാരോട് പറഞ്ഞു. പൂവിന്റെ അലര്‍ജി കാരണമാണോ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനും ഫോറന്‍സിക് പരിശോധനക്കും ശേഷമേ വ്യക്തമാകൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Exit mobile version