വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം..! ജീവനക്കാര്‍ പ്രതിഷേധിച്ചു, ഡിഎംആര്‍ കമ്പനി അധികൃതര്‍ക്കെതിരെ കരിങ്കൊടി കാണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ വന്‍ പ്രതിഷേധം. വിമാനത്താവളത്തിലെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്ത്. പ്രതിഷേധക്കാര്‍ ഡൊമസ്റ്റിക് ടര്‍മിനല്‍ സന്ദര്‍ശനത്തിനു വന്ന ഡിഎംആര്‍ കമ്പനി അധികൃതരെ തടഞ്ഞു. ഇവര്‍ക്കെതിരെ കരിങ്കൊടി കാണിച്ചു.

കേന്ദ്ര സര്‍ക്കാരാണ് തിരുവനന്തപുരം ഉള്‍പ്പടെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യ വത്കരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ അമ്പത്തിയൊന്നു ദിവസമായ് തിരുവനന്തപുരത്ത് സമരം തുടരുകയാണ്. ഇതിനിടെയാണ് ഇന്ന് രാവിലെ ഡിഎംആര്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. തുടര്‍ന്ന് വിമാനത്താവള ആക്ടിംങ് ഡയറക്ടര്‍ ഇടിക്കുള ഈപ്പന്റെ മുറിയില്‍ ഉദ്യോഗസ്ഥര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പിന്നീട് പോലീസ് എത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.

Exit mobile version