സംസ്ഥാനത്ത് 9 ജില്ലകളില്‍ ഇന്ന് മഴ; ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത, ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, എന്നീ ജില്ലകളില്‍ നേരിയ മഴ ലഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളില്‍ നേരിയ തോതില്‍ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, എന്നീ ജില്ലകളില്‍ നേരിയ മഴ ലഭിക്കും.

നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് എന്നീ ജില്ലകളിലും എട്ടാം തിയ്യതി തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും മഴ ലഭിക്കുമെന്നും കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു.

9ന് കേരളത്തില്‍ എല്ലായിത്തും 10ന് എറണാംകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലും മഴ ലഭിക്കും.

അതേസമയം, സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി മുതല്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Exit mobile version