കുട്ടിക്കടത്ത് സംഘം സജീവം, ഡല്‍ഹിയില്‍ സിബിഐ റെയ്ഡില്‍ രക്ഷിച്ചത് 2 നവജാത ശിശുക്കളെ

കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് സിബിഐ നടത്തിയ റെയ്ഡില്‍ രണ്ട് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി.

ന്യൂഡല്‍ഹി: കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് സിബിഐ നടത്തിയ റെയ്ഡില്‍ രണ്ട് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതായി സിബിഐ വ്യക്തമാക്കി.

ഡല്‍ഹിയിലെ കേശവ്പുരം എന്ന സ്ഥലത്തെ ഒരു വീട്ടില്‍ നിന്നാണ് സിബിഐ നവജാത ശിശുക്കളെ രക്ഷിച്ചത്. നവജാത ശിശുക്കളെ വാങ്ങി മറിച്ച് വില്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം.

Exit mobile version