ചൂടിനിടെ ആശ്വാസമായി വേനല്‍മഴയെത്തുന്നു; അടുത്ത 5 ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഇന്ന് 9 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ ആശ്വാസമായി വേനല്‍മഴയെത്തുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് 9 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് നേരിയ മഴയ്ക്ക് ഇന്ന് സാധ്യതയുള്ളത്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലും നാലാം തിയ്യതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

Exit mobile version