മദ്യ ലഹരിയില്‍ ബൈക്ക് ഓടിച്ചു, കൊല്ലത്ത് റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി! ഒരാള്‍ മരിച്ചു, പരിക്കേറ്റവരില്‍ 2 പേരുടെ നില ഗുരുതരം

ഭിന്നശേഷിക്കാരനായ തമിഴ്നാട് കൊടമംഗലം സ്വദേശി പരശുരാമന്‍ (60) ആണ് മരിച്ചത്.

കൊല്ലം: ജോനകപ്പുറത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഭിന്നശേഷിക്കാരനായ തമിഴ്നാട് കൊടമംഗലം സ്വദേശി പരശുരാമന്‍ (60) ആണ് മരിച്ചത്. പരശുരാമന്റെ തലയിലൂടെ ബൈക്ക് ഇടിച്ചുകയറിയതാണ് മരണത്തിലേക്ക് നയിച്ചത്.

പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഹാര്‍ബര്‍ റോഡില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറുകയായിരുന്നു.

ALSO READ ബൈക്ക് തീപിടിച്ച് കത്തിനശിച്ചു, സ്‌കൂള്‍ ജീവനക്കാരന്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍, സമീപത്ത് പെട്രോള്‍ വാങ്ങിയ കുപ്പികളും ലൈറ്ററും

മദ്യ ലഹരിയില്‍ ബൈക്ക് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പള്ളിത്തോട്ടം സ്വദേശി സിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സിബിനും പരിക്കുണ്ട്. മൂന്നാംകരയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെല്ലാം കൊടമംഗലം സ്വദേശികളാണ്.

Exit mobile version