ജാതി വിവേചനം; ഒബിസി മോര്‍ച്ച സംസ്ഥാന നേതാവ് ബിജെപിയില്‍ നിന്ന് രാജിവെച്ചു

തിരുവനന്തപുരം: ബിജെപിയില്‍ ജാതി വിവേചനമെന്ന് പരാതി ഉന്നയിച്ച് ബിജെപി പിന്നാക്കവിഭാഗം നേതാവ് രാജിവെച്ചു. ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശരണ്യ സുരേഷാണ് രാജിവെച്ചത്.

പാര്‍ട്ടിയില്‍ തനിക്ക് ജാതി അധിക്ഷേപങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. മുന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് ലഭിക്കുന്ന പരിഗണന പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് ലഭിക്കുന്നില്ല. ശബരിമല വിഷയത്തിലും ആര്‍എസ്എസും ബിജെപിയും ജാതി നോക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ശരണ്യ സുരേഷ് കുറ്റപ്പെടുത്തി. ഇനി മുതല്‍ സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ശരണ്യ സുരേഷ് വ്യക്തമാക്കി.

സവര്‍ണ ബ്രാഹ്മണ പൗരോഹിത്യത്തിന്റെയും എന്‍എസ്എസിന്റെയും താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് സമരങ്ങള്‍ നടത്തുന്നതെന്നും ശരണ്യ സുരേഷ് കുറ്റപ്പെടുത്തി.

Exit mobile version