ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞ സംഭവം; ആശങ്ക വേണ്ട, ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക മാറ്റമെന്ന് റിപ്പോര്‍ട്ട്

അമ്പലപ്പുഴ തഹസില്‍ദാര്‍, റവന്യൂ- ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.

ആലപ്പുഴ: പുറക്കാട് കടല്‍ ഉള്‍വലിഞ്ഞതില്‍ ആശങ്ക വേണ്ടെന്നും ഇതൊരു സ്വാഭാവിക പ്രതിഭാസമാണെന്നും റിപ്പോര്‍ട്ട്. അമ്പലപ്പുഴ തഹസില്‍ദാര്‍, റവന്യൂ- ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.

‘ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക മാറ്റമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ ദിവസമാണ് ആലപ്പുഴ പുറക്കാട് ആണ് 50 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞത്. 850 മീറ്ററോളം ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞത്. കടല്‍ ഉള്‍വലിഞ്ഞതോടെ ആശങ്കയിലായിരുന്നു പ്രദേശത്തെ മല്‍സ്യത്തൊഴിലാളികളും, തീരദേശവാസികളും.

ALSO READ യുപിയില്‍ സുഹൃത്തിന്റെ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്; പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ച് പോലീസ്

നേരത്തെ, രണ്ട് തവണയാണ് ഇത്തരത്തിലുള്ള പ്രതിഭാസം കണ്ടതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമാണ് നേരത്തെ കടല്‍ ഉള്‍വലിഞ്ഞതായി കണ്ടിട്ടുള്ളത്. എന്നാല്‍ ഇത് ചാകരയ്ക്ക് മുമ്പുള്ള ഉള്‍വലിയലാണെന്ന നിഗമനത്തിലായിരുന്നു മത്സ്യത്തൊഴിലാളികള്‍.

Exit mobile version