യുപിയില്‍ സുഹൃത്തിന്റെ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്; പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ച് പോലീസ്

സുഹൃത്തിന്റെ വീട്ടിലെത്തിയ ബാര്‍ബറാണ് രണ്ട് കുട്ടികളെ കൊലപ്പെടുത്തിയത്.

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സുഹൃത്തിന്റെ വീട്ടില്‍ കയറി രണ്ടു മക്കളെ കൊലപ്പെടുത്തിയയാളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. സുഹൃത്തിന്റെ വീട്ടിലെത്തിയ ബാര്‍ബറാണ് രണ്ട് കുട്ടികളെ കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു.

ബാബ കോളനിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊല്ലപ്പെട്ട കുട്ടികളുടെ വീട് ബാബ കോളനിയിലാണ്. ഇവിടെ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന സാജിദ് എന്ന ആളാണ് കേസിലെ പ്രതി. കുട്ടികളുടെ അച്ഛനായ വിനോദിന്റെ സുഹൃത്തായിരുന്നു സാജിദ്. ചൊവ്വാഴ്ച വൈകിട്ട് വിനോദിന്റെ വീട്ടിലെത്തിയ സാജിദ് വീട്ടുകാരോട് ചായ ചോദിച്ചു. വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ ഇയാള്‍ ടെറസിലെത്തി വിനോദിന്റെ മക്കളെ കൊലപ്പെടുത്തുകയായിരുന്നു.

ALSO READ തട്ടുകടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു, പടര്‍ന്നുപിടിച്ച് തീ, കടകള്‍ കത്തിനശിച്ചു

വിനോദിന്റെ മൂന്ന് മക്കളില്‍ ആയുഷ് (13), അഹാന്‍ (7) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് കുട്ടികളേയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിനെ ആക്രമിച്ച കൊലപാതകിയെ ഏറ്റുമുട്ടലില്‍ വെടിവച്ചു വധിച്ചതായി പോലീസ് പറഞ്ഞു. കുട്ടികളുടെ പിതാവുമായുള്ള തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.

Exit mobile version