പാട്ട് പാടുന്നതിനിടെ പ്രിന്‍സിപ്പല്‍ മൈക്ക് പിടിച്ചുവാങ്ങി: ജാസി ഗിഫ്റ്റ് വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

കൊച്ചി: കോളേജ് പരിപാടിയില്‍ നിന്ന് ഗായകന്‍ ജാസി ഗിഫ്റ്റ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ പരിപാടിക്കിടെയാണ് ഗായകന്‍ വേദി വിട്ടത്. പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിന്‍സിപ്പല്‍ പിടിച്ചുവാങ്ങി. ഒപ്പം പാടാന്‍ എത്തിയ ആളെ ഒഴിവാക്കണമെന്നും പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതായി പരാതി.

കോളജ് ഡേയിലെ പരിപാടിയിലെ മുഖ്യ അതിഥിയായിരുന്നു ജാസി ഗിഫ്റ്റ്. വിദ്യാര്‍ത്ഥികള്‍ ക്ഷണിച്ച പ്രകാരമാണ് ഗായകന്‍ എത്തിയത്. എന്നാല്‍ വേദിയിലെത്തിയ പ്രിന്‍സിപ്പല്‍ മൈക്ക് പിടിച്ചുവാങ്ങി. തുടര്‍ന്ന് പ്രതിഷേധിച്ച ജാസി ഗിഫ്റ്റ് വേദി വിടുകയായിരുന്നു.

പ്രിസിപ്പലിനെതിരെ കോളജ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ഇത്രെയും നാളത്തെ സംഗീത ജീവിതത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും. ഒപ്പം പാടാനെത്തിയ മുതിര്‍ന്ന ഗായകനെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടുവെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.

Exit mobile version