കോട്ടയത്ത് വീട് കുത്തിത്തുറന്ന് വന്‍ മോഷണം; പിടിയിലായത് 4 സ്ത്രീകള്‍

ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് അകത്ത് കയറിയ സംഘംവീട്ടിലുണ്ടായിരുന്ന സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു.

കോട്ടയം: കോട്ടയം ആനിക്കാട് വീട് കുത്തിത്തുറന്ന് വന്‍ മോഷണം. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ നാല് പേരാണ് പോലീസിന്റെ പിടിയിലായത്. തമിഴ്‌നാട് തേനി സ്വദേശിയായ 49കാരി പൊന്നമ്മാള്‍ ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള മോഷണ സംഘമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കൂട്ടാളികളായ 35 കാരി അഞ്ജലി, 22കാരി നാഗജ്യോതി, തിരുച്ചിറപ്പള്ളി സ്വദേശി 28കാരി ചിത്ര എന്നിവരാണ് പിടിയിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു.

പള്ളിക്കത്തോടിന് സമീപമുള്ള ആനിക്കാട്ടെ വീട്ടിലാണ് നാലംഗ സംഘം മോഷണം നടത്തിയത്. ആള്‍ത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് അകത്ത് കയറിയ സംഘംവീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. പഴയ കുക്കറുകളും ഫാനും ഓട്ടവിളക്കും, അലുമിനിയം പാത്രങ്ങളുമടക്കം നിരവധി വീട്ടുസാധനങ്ങള്‍ ഇവര്‍ മോഷ്ടിച്ചു. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

ALSO READ ചൂടില്‍ വെന്തുരുകി കേരളം, ഈ എട്ട് ജില്ലകളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

തുടര്‍ന്ന് വീട്ടുടമ പള്ളിക്കത്തോട് പോലീസില്‍ പരാതി നല്‍കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് തമിഴ്‌നാട് സ്വദേശികളായ സ്ത്രീകളാണ് മോഷണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊന്നമ്മാള്‍ ശെല്‍വത്തെയും അഞ്ജലിയെയും നാഗജ്യോതിയെയും ചിത്രയെയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ മോഷണ മുതല്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തു.

Exit mobile version