മദ്യ സല്‍ക്കാരം ഇനി കടലിലും ! അനുമതി നല്‍കി എക്‌സൈസ്

ശനിയാഴ്ചയാണ് ഈ കപ്പല്‍ മദ്യസല്‍ക്കാരം നടത്തിയുള്ള യാത്രയ്ക്ക് തുടക്കം കുറിക്കുക

കൊച്ചി: കപ്പലിന് മദ്യസല്‍ക്കാരത്തിന് അനുമതി നല്‍കി എക്‌സൈസ് വകുപ്പ്. കൊച്ചിയിലെ നെഫര്‍റ്റിറ്റിക്കാണ് എന്ന ആഢംബരക്കപ്പലിനാണ് മദ്യം വിളമ്പാന്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു കപ്പലിന് മദ്യസല്‍ക്കാരത്തിന് അനുമതി നല്‍കുന്നത്.

ശനിയാഴ്ചയാണ് ഈ കപ്പല്‍ മദ്യസല്‍ക്കാരം നടത്തിയുള്ള യാത്രയ്ക്ക് തുടക്കം കുറിക്കുക.കേരള ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷേന്റെ ഉടമസ്ഥതയിലുള്ളതാണ് നെഫര്‍റ്റിറ്റിക്ക. ലൈസന്‍സ് നല്‍കാനായി എക്സൈസ് വകുപ്പ് പ്രത്യേക ഉത്തരവിറക്കി.

Exit mobile version