തേങ്ങ പൊളിക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങി, 12കാരനെ സാഹസികമായി രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്! സംഭവം മലപ്പുറത്ത്

തേങ്ങ പൊളിക്കുന്ന യന്ത്രത്തിലേക്ക് തേങ്ങ തള്ളി നീക്കുന്നതിനിടെ വിദ്യാര്‍ത്ഥിയുടെ കൈ കുടുങ്ങുകയായിരുന്നു.

മലപ്പുറം: തേങ്ങ പൊളിക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങിയ 12കാരന്റെ കൈ സാഹസികമായി പുറത്തെടുത്ത് ഫയര്‍ഫോഴ്‌സ്. തേങ്ങ പൊളിക്കുന്ന യന്ത്രത്തിലേക്ക് തേങ്ങ തള്ളി നീക്കുന്നതിനിടെ വിദ്യാര്‍ത്ഥിയുടെ കൈ കുടുങ്ങുകയായിരുന്നു.

കാവനൂര്‍ ഫ്ലോര്‍ മില്ലില്‍ തേങ്ങ പൊളിക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാ സേനയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. തളങ്ങോടന്‍ അഹമ്മദ്കുട്ടിയുടെ മകന്‍ അബ്ദുല്‍ നാഫിഹിന്റെ (12) കൈ ആണ് യന്ത്രത്തില്‍ കുടുങ്ങിയത്.

കൈ ഉള്ളില്‍ അകപ്പെട്ടതോടെ നിലത്തുനിന്നു പൊങ്ങിനിന്ന കുട്ടിയെ മെഷീന്‍ ഓഫ് ചെയ്ത് അടുത്തുണ്ടായിരുന്നവര്‍ താങ്ങി നിര്‍ത്തി. അഗ്നിരക്ഷാസേനയെത്തി കട്ടര്‍ ഉപയോഗിച്ചു യന്ത്രത്തിന്റെ ഭാഗം അടര്‍ത്തി മാറ്റി കൈ പുറത്തെടുക്കുകയായിരുന്നു. അവശനിലയിലായ കുട്ടിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ ദേവികയുടെ വിവാഹവേദിയില്‍ അമ്മയുടെ സ്ഥാനത്ത് നിന്ന് സുജാത

അഗ്നിരക്ഷാ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ് ഓഫിസര്‍മാരായ അബ്ദുല്‍ കരീം, സൈനുല്‍ ആബിദ്, പി.പി.അബ്ദുസമീം, കെ.പി. അരുണ്‍ലാല്‍, ടി.അഖില്‍, പി.സുരേഷ്, ജോജി ജേക്കബ്, പി.കെ.ജംഷീര്‍, ദിലീപ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Exit mobile version