വയനാട്ടില്‍ കാട്ടുപോത്ത് ആക്രമണം, വയോധികന് പരിക്ക്

കൂളിവയല്‍ സ്വദേശി ബീരാനാണ് പരിക്കേറ്റത്.

മാനന്തവാടി: പനവല്ലിയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. കൂളിവയല്‍ സ്വദേശി ബീരാനാണ് പരിക്കേറ്റത്. മരക്കച്ചടവുമായി ബന്ധപ്പെട്ട് കാല്‍വരി എസ്റ്റേറ്റില്‍ എത്തിയതായിരുന്നു ബീരാന്‍.

അതിനിടയില്‍ ഓടി വന്ന കാട്ടുപോത്ത് ബീരാനെ ആക്രമിക്കുകായായിരുന്നു. മുഖത്താണ് ബീരാന് പരിക്കേറ്റത്. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന കാട്ടിക്കുളം സ്വദേശി ജനാര്‍ദ്ദന് ഓടി മാറുന്നതിനിടെ പരിക്കേറ്റു.

Exit mobile version