പോലീസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; 3 പേര്‍ക്ക് പരിക്ക്, പോലീസ് ഡ്രൈവര്‍ ഇറങ്ങിയോടി

മലപ്പുറം വാഴക്കാട് പുല്‍പ്പറമ്പില്‍ ജാസിദ്, ഭാര്യ ഷാഹിന, മകന്‍ ജുവാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ പോലീസിന്റെ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്ക്. അപകടത്തില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. മലപ്പുറം വാഴക്കാട് പുല്‍പ്പറമ്പില്‍ ജാസിദ്, ഭാര്യ ഷാഹിന, മകന്‍ ജുവാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ജംങ്ഷനില്‍ വൈകീട്ട് നാലോടെയാണ് അപകടം. ബാരിക്കേഡുകള്‍ കൊണ്ടുപോകാനായി എത്തിയ പോലീസ് ലോറിയാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. അപകടം ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് വാഹനത്തില്‍ നിന്ന് ഡ്രെവര്‍ ഇറങ്ങിയോടി. അപകടത്തെ കുറിച്ച് സുല്‍ത്താന്‍ ബത്തേരി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Exit mobile version