ആ ഭൂമി കടലെടുത്തു പോകാതിരിക്കുവാന്‍ പ്രളയകാലത്തെന്ന പോലെ നമുക്ക് ഒറ്റക്കെട്ടാകണം; ആലപ്പാടിനായി ശബ്ദമുയര്‍ത്തി ശാരദക്കുട്ടി

'ഇവിടെ ഒരു ഭൂപ്രദേശം അത്യാസന്ന നിലയിലാണ്

കൊല്ലം: ഐആര്‍ഇ എന്ന കമ്പനി വര്‍ഷങ്ങളായി നടത്തിവരുന്ന കരിമണല്‍ ഖനനത്തിനെതിരെ പ്രദേശവാസികള്‍ നടത്തിവരുന്ന റിലേ നിരാഹാര സമരം രണ്ട് മാസം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ആലപ്പാടിന്റെ പ്രശ്‌നം അറിഞ്ഞ ധാരാളം ആളുകള്‍ ആലപ്പാടിന് പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോഴിതാ എഴുത്തുകാരി ശാരദക്കുട്ടിയും ആലപ്പാടിന് വേണ്ടി ശബ്ദമുയര്‍ത്തിയിരിക്കുന്നു.

‘ഇവിടെ ഒരു ഭൂപ്രദേശം അത്യാസന്ന നിലയിലാണ്. ഇത് മനുഷ്യനിലുള്ള മനുഷ്യന്റെ വിശ്വാസത്തിന്റെ പ്രശ്‌നമാണ്. ആലപ്പാട് കരിമണല്‍ ഖനനം അവസാനിപ്പിക്കുവാന്‍, ആ ഭൂമി കടലെടുത്തു പോകാതിരിക്കുവാന്‍ പ്രളയകാലത്തെന്ന പോലെ നമുക്ക് ഒറ്റക്കെട്ടാകണമെന്ന്’ ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ശബരിമലയില്‍ ഈശ്വരഹിതവും ഭക്ത ഹിതവും നടപ്പായിക്കഴിഞ്ഞതാണ്. ഇനി ചര്‍ച്ച ചെയ്തിട്ട് ഒരു കാര്യവുമില്ല. അതിന്റെ പേരില്‍ പിണങ്ങിപ്പോയ പ്രിയപ്പെട്ട കൂട്ടുകാരും ബന്ധുക്കളും എത്രയും വേഗം തിരികെ വരൂ.. ഇവിടെ ഒരു ഭൂപ്രദേശം അത്യാസന്ന നിലയിലാണ്. ഇത് മനുഷ്യനിലുള്ള മനുഷ്യന്റെ വിശ്വാസത്തിന്റെ പ്രശ്‌നമാണ്.

ആലപ്പാട്ടെ കരിമണല്‍ ഖനനമാണ് ഇനി മനുഷ്യ ശ്രദ്ധ അടിയന്തിരമായി ആവശ്യപ്പെടുന്ന വിഷയം. ആലപ്പാട് കരിമണല്‍ ഖനനം അവസാനിപ്പിക്കുവാന്‍, ആ ഭൂമി കടലെടുത്തു പോകാതിരിക്കുവാന്‍ പ്രളയകാലത്തെന്ന പോലെ നമുക്ക് ഒറ്റക്കെട്ടാകണം.’

Exit mobile version