കുടുംബ വഴക്ക്, സര്‍വീസില്‍ നിന്ന് വിരമിച്ച സബ് ഇന്‍സ്‌പെക്ടറെ വെട്ടിക്കൊലപ്പെടുത്തി സഹോദരിയുടെ മകന്‍

മറയൂര്‍ സ്വദേശി ലക്ഷ്മണ(65) നാണ് കൊല്ലപ്പെട്ടത്.

ഇടുക്കി: ഇടുക്കിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്തി. ഇടുക്കി ജില്ലയിലെ മറയൂരിലാണ് ഒരു നാടിനെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. മറയൂര്‍ സ്വദേശി ലക്ഷ്മണ(65) നാണ് കൊല്ലപ്പെട്ടത്.

ഇന്ന് വൈകിട്ടായിരുന്നു ലക്ഷ്മണനെതിരായ ആക്രമണം നടന്നത്. ലക്ഷ്മണന്റെ സഹോദരിയുടെ മകനാണ് ഇയാളെ കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

ALSO READ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി ഭര്‍ത്താവ് തീകൊളുത്തിയ യുവതി മരിച്ചു, സംഭവം ആലപ്പുഴയില്‍

തമിഴ്നാട് പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായാണ് ലക്ഷ്മണന്‍ വിരമിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version