വിനോദ സഞ്ചാരത്തിനായി കേരളത്തിലെത്തി, കുടുംബം സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ടു, അമ്മ മരിച്ചു; അച്ഛനും മകനും ഗുരുതര പരിക്ക്

വാഗമൺ മീൻമുട്ടിയിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.

ഇടുക്കി: വാഗമണ്‍ മീന്‍മുട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ കുടുബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബീഹാര്‍ സ്വദേശിയായ ദീപയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ദീപയുടെ ഭര്‍ത്താവും മകനും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഇവര്‍ സഞ്ചരിച്ച ബൈക്ക് മീന്‍ മുട്ടി പാലത്തില്‍ താഴേക്ക് മറിയുകയായിരുന്നു. പാലത്തിന് മുകളില്‍ നിന്ന് പാറ നിറഞ്ഞ താഴ്ചയിലേക്ക് വീണാണ് ദീപ മരിച്ചതെന്നാണ് വിവരം.

ALSO READ 14 വയസുകാരിയായ പേരമകളെ 24കാരന് വിവാഹം ചെയ്ത് നൽകി; മുത്തശ്ശി അറസ്റ്റിൽ

സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും പോലീസും സ്ഥലത്തെത്തി. വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തിയ കുടുംബം ബൈക്ക് വാടകയ്ക്ക് എടുത്ത് സ്ഥലങ്ങള്‍ കാണാന്‍ പോയതായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

Exit mobile version