സംവിധായകന്‍ പ്രകാശ് കോളേരി വീട്ടില്‍ മരിച്ച നിലയില്‍

കല്‍പ്പറ്റ: മലയാള ചലച്ചിത്ര സംവിധായകന്‍ പ്രകാശ് കോളേരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസമായി പ്രകാശിനെ കാണാനില്ലായിരുന്നു. കണ്ടെത്താനായി നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ വയനാട്ടിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

‘അവന്‍ അനന്തപത്മനാഭന്‍’, ‘വരും വരാതിരിക്കില്ല’, ‘മിഴിയിതളില്‍ കണ്ണീരുമായി’, ‘പാട്ടുപുസ്തകം’ എന്നിവയാണ് പ്രകാശ് കോളേരിയൊരുക്കിയ ചിത്രങ്ങള്‍. 1987-ലാണ് ആദ്യ ചിത്രമായ ‘മിഴിയിതളില്‍ കണ്ണീരു’മായി പുറത്തിറങ്ങിയത്. 2013-ല്‍ പുറത്തിറങ്ങിയ ‘പാട്ടുപുസ്തക’മാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Exit mobile version